കാന്‍സര്‍ മുതല്‍ ത്വക്ക് രോഗത്തിനു വരെ ഏത്തപ്പഴം

ഏത്തപ്പഴം ഏറ്റവും രുചികരവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. ദിവസവും ഏതെങ്കിലും പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അത് ഏത്തപ്പഴമാക്കുന്നതായിരിക്കും നല്ലത്. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്‍റെ സുഹൃത്താണ്.

മാത്രമല്ല സോഡിയം കുറവും. കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാല്‍ ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതുകൊണ്ട് ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കും
ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്‍റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകവും.

വിളര്‍ച്ച തടയാം
ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളംമുണ്ട്. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്‌നീഷ്യം, സിങ്ക്, റൈബോഫഌവിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തില്‍. വിളര്‍ച്ച മാറാന്‍ ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയൊക്കെ നല്ലതാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കും
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക് എന്നിവ വരാതെ സൂക്ഷിക്കാനും ഏത്തപ്പഴം സഹായിക്കും. ഏത്തപ്പഴത്തില്‍ സോഡിയത്തിന്‍റെ അളവു കുറവായതും പൊട്ടാസ്യത്തിന്‍റെ അളവു കൂടുതലായതും കൊണ്ടാണിത്. ഇത് ഹൃദയാരോഗ്യത്തെ കാക്കും.

ഊര്‍ജം വര്‍ധിപ്പിക്കുന്നു
100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. കഴിച്ചയുടന്‍ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഊര്‍ജമായി മാറുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ അപൂര്‍വം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് തുടര്‍ച്ചയായി ഊര്‍ജം തരുമ്പോള്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നു. രണ്ട് ഏത്തപ്പഴം കഴിച്ചാല്‍ ഒന്നര മണിക്കൂര്‍ വ്യായാമത്തിനുളള ഊര്‍ജം നേടാം. ഇടനേരങ്ങളിലെ ഭക്ഷണമായും ഏത്തപ്പഴം കഴിക്കാം.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്
ചര്‍മ്മത്തിന്‍റെ ഇലാസ്തിക നിലനിര്‍ത്തുന്നതിന് സഹായകമായ വിറ്റാമിന്‍ സി, ബി6 തുടങ്ങിയ പോഷകങ്ങള്‍ ഏത്തപ്പഴത്തില്‍ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്റിഓക്‌സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്നു ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ ചര്‍മത്തിന്‍റെ തിളക്കവും ചെറുപ്പവും നിലനിര്‍ത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏത്തപ്പഴത്തില്‍ 75 ശതമാനം ജലാംശമുണ്ട്. ചര്‍മം വരണ്ട് പാളികളായി അടരാതെ ചര്‍മം ഈര്‍പ്പമുളളതാക്കി സൂക്ഷിക്കുന്നതിന് സഹായിക്കും.

കാന്‍സര്‍ സാധ്യത കുറയ്ക്കും
വൃക്കകള്‍, കുടലുകള്‍ എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമാണെന്നാണ് പഠനനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അതിലുളള ആന്റി ഓക്‌സിഡന്റെ ഫീനോളിക് സംയുക്തങ്ങള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു.

സ്ട്രസ് കുറയ്ക്കും
സ്ട്രസ് അകറ്റി മാനസികാരോഗ്യം പകരാന്‍ ഏറ്റവും പറ്റിയ ഒന്നാണ് ഏത്തപ്പഴം. ദിവസം രണ്ട് ഏത്തപ്പഴം വരെ കഴിക്കുന്നത് സ്ട്രസ് അകറ്റും. ഇതിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്‌റ്റോഫനെ ശരീരം സെറോടോണിന്‍ ആക്കി മാറ്റുന്നു. ഇത് തലച്ചോറിലെ നാഡീവ്യൂഹത്തെ ആയാസരഹിതമാക്കി ആളുകളെ റിലാക്‌സ് ചെയ്യിക്കുകയും മനസ്സിനു ഏറെ സന്തോഷം പകരുകയും ചെയ്യുന്നു.

മലബന്ധം
നിരവധിയാളുകള്‍ അനുഭവിക്കുന്ന മലബന്ധം എന്ന പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഏത്തപ്പഴത്തിന് സാധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ സാന്നിധ്യം മലബന്ധത്തിനു പരിഹാരമാണ്.

You might also like More from author

Comments are closed.