ദിവസവും കഴിക്കാവുന്ന ആഹാരങ്ങള്‍

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു.നമ്മുടെ ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു.ഈ ശക്തമായ ആന്റി ഓക്സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവർത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു. വിറ്റാമിൻ ഇ ക്ക് ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്.ഇത് ശരീരത്തിലെ എൻസൈം പ്രവർത്തനം നിയന്ത്രിച്ചു പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.ജനിതക കാര്യങ്ങളിലും കണ്ണിന്‍റെയും നാഡികളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു.നിങ്ങൾക്ക് ഭക്ഷണത്തിലൂടെ ആവശ്യത്തിന് വിറ്റാമിൻ ഇ ലഭിച്ചില്ലെങ്കിൽ വിറ്റാമിൻ ഇ യുടെ അഭാവം ശരീരത്തിൽ ഉണ്ടാകുന്നു.അതിനാൽ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക .വിറ്റാമിൻ ഇ അടങ്ങിയ 10 ഭക്ഷണങ്ങളുടെ വിവരം ചുവടെ കൊടുക്കുന്നു.ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

വീറ്റ് ജം ഓയിൽ

സസ്യ എണ്ണകളിൽ ഏറ്റവുമധികം വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് ഇതിലാണ്.100 ഗ്രാം എണ്ണയിൽ 96 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.സൂര്യകാന്തി എന്ന,ഒലിവ് എണ്ണ ,കോട്ടൺ വിത്ത് എണ്ണ ,വെളിച്ചെണ്ണ എന്നിവയിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ബദാം

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ബദാം ആണ് അല്ലെ?ദഹനത്തിനും ദഹനപ്രശ്നങ്ങളും അകറ്റാൻ കഴിവുള്ള നാരുകളും വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ട്ടവുമായ ഒരു ഭക്ഷണമാണ് ബദാം.

പീനട്ട് ബട്ടർ

നിലക്കടലയിലെ വെണ്ണ അല്പം കൂടുതൽ കലോറിയും വിറ്റാമിൻ ഇ യും അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടർ.ഇതിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും,എല്ലുകളുടെ വളർച്ചയെ സഹായിക്കുന്ന മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു.ഇതിൽ 116 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ഹെയ്‌സൽ നട്സ്

ഇതിൽ വിറ്റാമിൻ ഇ യും ഫോളേറ്റും ധാരാളം അടങ്ങിയിരിക്കുന്നു.ഇവ കോശങ്ങളെ സഹായിക്കുകയും ഉപാപചയം ത്വരിതപ്പെടുത്തുകയും ചെയ്യും.ഫോളേറ്റ് ഡി എൻ എ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.ഇതിൽ മഗ്നീഷ്യം,പൊട്ടാസ്യം,കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

വെണ്ണപ്പഴം /അവോക്കാഡോ

ഏറ്റവും ആരോഗ്യകരവും വിറ്റാമിൻ ഇ അടങ്ങിയതുമായ ഒരു വിഭവമാണിത്.ഇതിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു.1 വെണ്ണപ്പഴത്തിൽ 10 %വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ചുവപ്പ്,പച്ച കാപ്സിക്കം

ഇതിൽ കണ്ണിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടു തരം ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്.കൂടാതെ വളർച്ച തടയുന്നതിന് ആവശ്യമായ വിറ്റാമിൻ സി യും അയണും ധാരാളം അടങ്ങിയിരിക്കുന്നു.

ടർണിപ് ഗ്രീൻസ്

ഇത് ചെറിയ കയ്പ് ഉള്ളതാണെങ്കിലും ഇതിൽ ധാരാളം വിറ്റാമിൻ ഇ യും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇതിലെ വിറ്റാമിൻ ഇ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.നമുക്ക് ദിവസവും വേണ്ട വിറ്റാമിൻ ഇ യിൽ 8 % ഇതിൽ അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ ആപ്രിക്കോട്ട്

ഉണങ്ങിയ ആപ്രിക്കോട്ടിൽ വിറ്റാമിൻ ഇ യും സാമാന്യം നല്ല അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു.ഇതിലെ നാരുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.ഇതിലെ വിറ്റാമിൻ ഇ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.ഉണങ്ങിയ ആപ്രിക്കോട്ടിൽ 28 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

ബ്രോക്കോളി

വിറ്റാമിൻ ഇ അടങ്ങിയ ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്.ചർമ്മത്തിന്‍റെയും എല്ലിന്‍റെയും ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ സി ,വിറ്റാമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു.91 ഗ്രാം ബ്രോക്കോളിയിൽ 4 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

കിവി

വിറ്റാമിൻ ഇ,വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ട്ടമാണ് കിവി.ഇത് പ്രതിരോധശേഷി നൽകുകയും ഉറക്കക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു.117 ഗ്രാം കിവിയിൽ 13 % വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.

You might also like More from author

Comments are closed.