വനിതകള്‍ ഫൈനലില്‍; പുരുഷ സെമിയില്‍ കേരളം ഇന്ന് തമിഴ്‌നാടിനെതിരേ

കോഴിക്കോട്: തമിഴ്‌നാടിനെ അനായാസം വീഴ്ത്തി കേരളത്തിന്റെ വനിതാ ടീം ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന പുരുഷ വിഭാഗം സെമിയില്‍ കരുത്തരായ റെയില്‍വേസും സര്‍വിസസും ഏറ്റുമുട്ടിയപ്പോള്‍ വിജയം റെയില്‍വേസിനെ തുണച്ചു. മൂന്ന് സെറ്റ് പോരാട്ടത്തില്‍ വിജയം പിടിച്ച് അവര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. ഇന്ന് നടക്കുന്ന റെയില്‍വേസ്- മഹാരാഷ്ട്രാ വനിതകളുടെ രണ്ടാം സെമിയില്‍ വിജയിക്കുന്നവരാണ് കേരളത്തിന്റെ ഫൈനലിലെ എതിരാളികള്‍. പുരുഷ വിഭാഗം രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം കരുത്തരായ തമിഴ്‌നാടുമായി ഏറ്റുമുട്ടും. ഈ പോരാട്ടത്തിലെ വിജയികളാണ് റെയില്‍വേസുമായി ഫൈനലില്‍ മാറ്റുരയ്ക്കുക.

You might also like More from author

Comments are closed.