ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി

ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. 2014ലേതിനേക്കാള്‍ മികച്ച വിജയമായിരിക്കും ബി.ജെ.പി കാഴ്ചവെക്കുകയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ആദിത്യനാഥ് പ്രതികരിച്ചു.

മുഖ്യമന്ത്രിയാവാനായി യോഗിയും ഉപമുഖ്യമന്ത്രിയാവാനായി കേശവ് പ്രസാദ് മൌര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പിക്കെതിരായ നീക്കത്തിന്റെ ഭാഗമായി രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിക്ക് ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like More from author

Comments are closed.