ആന്ധ്രയില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു

കുമ്പള: തിരുപ്പതിയിലേക്ക് തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുമ്പള സ്വദേശികളായ നാല് പേർ മരണപ്പെട്ടു. കുമ്പള നായ്ക്കാപ്പ് സ്വദേശികളായ സോമപ്പ ഗട്ടിയുടെ മകൻ പക്കീര ഗട്ടി (70), അനുജൻ മഞ്ചപ്പ ഗട്ടി (68), മഞ്ചപ്പ ഗട്ടിയുടെ ഭാര്യ സുന്ദരി (56), സദാശിവ ഗട്ടി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like More from author

Comments are closed.