" ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ" ഒക്ടോബർ 28ന് പ്രദർശനത്തിന് എത്തും

 
22
 

എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഹരികുമാര്‍ സംവിധാനം ചെയ്യുന്ന . ചിത്രമാണ്" ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ. സിനിമ ഈ മാസം 28ന് പ്രദർശനത്തിന് എത്തും.  ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങൾ സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ്. കൈലാഷ്,ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങൾ.

എൻ അഴകപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീംകൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത് .

From around the web