'മഹാവീര്യർ'  ലെ ക്യാരക്ടർ പോസ്റ്ററുകൾ റിലീസായി

 
71
 

കൊച്ചി : നിവിൻ പോളി-ആസിഫ് അലി കൂട്ടുകെട്ടിൽ പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ'  ലെ ക്യാരക്ടർ പോസ്റ്ററുകൾ റിലീസായി.

ലാലു അലക്സ് അവതരിപ്പിക്കുന്ന പി പി അഥവാ പബ്ലിക് പ്രോസിക്യൂട്ടറിന്റെയും രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാലിൻ്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് റിലീസായത്.ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ  പറവൂർ, കലാഭവൻ പ്രജോദ്,പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

From around the web