ചിത്രീകരണം പൂർത്തിയാക്കി റോഷാക്ക് : ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്ക് 

 
61
 

റോഷാക്കിന്റെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും. 

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. നാല് ദിവസം മുമ്പാണ് നിസാം ബഷീറും സംഘവും അവസാന ഷെഡ്യൂളിനായി ദുബായിലേയ്ക്ക് തിരിച്ചത്. അവിടെ മൂന്നു ദിവസത്തെ വര്‍ക്കുണ്ടായിരുന്നു. ആസിഫ് അലിയും ഈ ഷെഡ്യൂളില്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്നിരുന്നു. 

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. വിതരണം വേ ഫെയർ. പി ആർ ഓ പ്രതീഷ് ശേഖർ.

From around the web