' ഐ ആം എ ഫാദർ ' ട്രൈലർ, ഫഹദ് ഫാസിൽ പുറത്തിറക്കി. 

 
17
 

വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച ' ഐ ആം എ ഫാദർ ' എന്ന സിനിമയുടെ ട്രൈലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സഹ നിർമ്മാണം - പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്. ഗാനരചന, ചായാഗ്രഹണം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - രാജു ചന്ദ്ര.

കഥാ പശ്ചാത്തലവും, മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം, വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നു . ഇതിനോടകം നിരവധി അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ സിനിമ., പുതുമയുള്ള ചിന്തകൾക്ക് ലോക സിനിമയിലെ കലാ, വിപണന മൂല്യങ്ങളും ചേർത്തു പിടിക്കുന്നു. 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിനിമ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.

കോ പ്രൊഡ്യൂസർ - രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലൻ, എഡിറ്റിംഗ് - ഫഹദ് ഹംസ, മ്യൂസിക്  - നവ്നീത്, ആർട്ട്‌ - വിനോദ് കുമാർ, കോസ്റ്റ്യും - വസന്തൻ, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ്‌ പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാർ മുഹമ്മദ്‌, പി. ആർ. ഒ - പി.ശിവപ്രസാദ്, സ്റ്റിൽസ് - പ്രശാന്ത് മുകുന്ദൻ, ഡിസൈൻ - പ്ലാൻ 3. തമിഴ് സംവിധായകൻ സാമിയുടെ ഏറ്റവും പുതിയ സിനിമ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീൻ,  തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ  മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്,  റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.

From around the web