ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി 'ജയ ജയ ജയ ജയ ഹേ'; ചിത്രം 28ന് തിയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേ തിയേറ്ററുകളിലേക്ക് എത്തുന്നു.ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കാറ്റാണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പുതിയ പോസ്റ്ററിനൊപ്പമാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും അതിലെ ഗാനവുമൊക്കെ ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ തീം സോങ്ങ് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഗാനം ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്നത്. റീല്‍സിലും മറ്റുമായി ഇപ്പോള്‍ ഈ ഗാനവും ഡാന്‍സ് സ്റ്റെപ്പുമാണ് തരംഗമാകുന്നത്.
ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്.