ജോൺ ലൂഥർ ഒടിടിയിൽ റിലീസ് ചെയ്തു

 
19
 

അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന നടൻ ജയസൂര്യയുടെ ചിത്രമാണ് ജോൺ ലൂഥർ.  നടൻ ജയസൂര്യ ചിത്രത്തിൽ ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്, ഒരു ത്രില്ലർ ചിത്രമായാണിത് , 'ജോൺ ലൂഥർ' എന്ന ജയസൂര്യ കഥാപാത്രം അന്വേഷിക്കുന്ന രണ്ട് കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ചിത്രം മെയ് 27ന്   പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടിയ സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു. മനോരമ മാക്‌സിൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്.

'ക്യാപ്റ്റൻ', 'ദി ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള റോബി വർഗീസ് രാജാണ് 'ജോൺ ലൂഥറി'ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രവീൺ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, ഷാൻ റഹ്മാനാണ് സംഗീതം. സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ, ശിവദാസ് കണ്ണൂർ തുടങ്ങിയവരാണ് 'ജോൺ ലൂഥറി'ന്റെ അഭിനേതാക്കളാണ്.

From around the web