സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത്‌ ക്രൂരമർദ്ദനം....

 
19
 

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത് വച്ച് തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റർ റൺരവിയുടെ നേതൃതത്തിൽ മർദ്ദനം നേരിട്ടു. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കമ്പം" എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം.

രാവിലെ ബഹളം കേട്ട് നാട്ടുക്കാർ സംഭവസ്ഥലത്ത് ഓടികൂടി... പിന്നെയാണ് ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമാണ് ചിത്രീകരിച്ചത് എന്ന് മനസിലായത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ ,എൽദോ സെൽവരാജ് ,ശ്യാം തൃപ്പുണിത്തുറ ,ഹർഷൻ പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളുമാണ് ഈ രംഗത്തിൽ അഭിനയിച്ചത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരും ടെക്നീഷ്യൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

From around the web