ഇനി ഉത്തരം ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തും
Sep 28, 2022, 16:05 IST

സുധീഷ് രാമചന്ദ്രൻ അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. സിനിമ ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
രവിചന്ദ്രൻ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം രഞ്ജിത് ഉണ്ണിയുടേതാണ്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. എഡിറ്റിംഗ് ജിതിൻ ഡി കെ. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്