പടവെട്ട് ഒക്ടോബർ 21ന് പ്രദർശനത്തിന് എത്തും : പുതിയ പോസ്റ്റർ കാണാം
Oct 19, 2022, 12:33 IST

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. ചിത്രത്തിൻറെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു . U/A സർട്ടിഫിക്കറ്റുമായി പടവെട്ട് ഒക്ടോബർ 21ന് പ്രദർശനത്തിന് എത്തും. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
സണ്ണി വെയിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സണ്ണി വെയ്ന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ മഞ്ജു വാര്യരും പടവെട്ടില്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.