"പാപ്പൻ"   ജൂലൈ 15-ന് പ്രദർശനത്തിന് എത്തിയേക്കും

 
27
 

സുരേഷ് ഗോപിയുടെ പാപ്പൻ റിലീസിന് ഒരുങ്ങുകയാണ്. "പാപ്പൻ" 2022 ജൂലൈ 15-ന് പ്രദർശനത്തിന് എത്തിയേക്കും.  ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ' ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്.

ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവർ അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഗൂഢതയ്ക്കും സസ്‌പെൻസിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും 'പാപ്പൻ'.

2021 മാർച്ച് 5 ന് കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി. ക്രൈംബ്രാഞ്ചിൽ നിന്ന് സ്വമേധയാ വിരമിച്ച എസ്പിയായ എബ്രഹാം മാത്യു മാത്തൻ പാപ്പൻ, ദീർഘനാളായി തുടരുന്ന കൊലപാതകക്കേസ് അന്വേഷിക്കുന്നതിനായി സേനയിലേക്ക് മനസ്സില്ലാമനസ്സോടെ തിരിച്ചെത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ആർജെ ഷാൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ശ്യാം ശശിധരൻ നിർവഹിക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പാൻ.

From around the web