പ്യാലി ജൂലൈ എട്ടിന്:  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
45
 

അഞ്ചു വയസുകാരി ബാര്‍ബി ശര്‍മ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'പ്യാലി'. നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് . ബബിത- റിൻ ദമ്പതിമാര്‍ തന്നെയാണ്.  ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക ജൂലൈ എട്ടിന് ആണ്. ചിത്രം അവതരിപ്പിക്കുക ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ്. ഇപ്പോൾ സിനിമയിലെ പുതിയ  പോസ്റ്റർ പുറത്തുവിട്ടു.

ചിത്രത്തിന്റെ നിര്‍മാണം നടൻ എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ്. ചിത്രത്തിന്റെ നിര്‍മാണം എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സിന്റെ ബാനറിലാണ്. പ്യാലി സാഹോദര്യ സ്‍നേഹമാണ് പറയുന്നത്. ജോര്‍ജ് ജേക്കബ് ആണ് കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി അഭിനയിക്കുന്നത്.

അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ ശ്രീനിവാസൻ, മാമുക്കോയ, തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രധാന കഥാപാത്രമായി ചിത്രത്തിൽ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ അഭിനയിക്കുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണണം ജിജു സണ്ണിയാണ് നിര്‍വഹിക്കുന്നത്. 'പ്യാലി'യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയാണ്.

From around the web