‘തട്ടാശ്ശേരി കൂട്ടം’ നാളെ  പ്രദർശനത്തിന് എത്തും

 
52
 

അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം നവംബർ 11ന് നാളെ  പ്രദർശനത്തിന് എത്തും

.യൂട്യൂബില്‍ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിയോ പിവിയുടേതാണ് കഥ.

ജിതിന്‍ സ്റ്റാന്‍സിലോവ്സാണ് ഛായാഗ്രാഹകന്‍. ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

From around the web