മിണ്ടിയും പറഞ്ഞും സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു
Jul 29, 2022, 16:41 IST

ലൂക്കയുടെ സംവിധായകൻ അരുൺ ബോസിന്റെ അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും അഭിനയിക്കുന്നതിനെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മിണ്ടിയും പറഞ്ഞുംഎന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.
ചിത്രത്തിൽ ലീന എന്ന കഥാപാത്രത്തെ അപർണ അവതരിപ്പിക്കുമ്പോൾ ഉണ്ണിമുകുന്ദൻ ചിത്രത്തിൽ സനൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, പ്രശാന്ത് മുരളി, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.സലിം അഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്.