'പടച്ചോനേ... ഇങ്ങള് കാത്തോളി' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ... ഇങ്ങള് കാത്തോളി' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.രഞ്ജിത് മണംബ്രക്കാട്ട്‌അവതരിപ്പിക്കുന്ന നെല്ലിയിൻ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായിട്ടാണ് പൂർത്തിയായത്.
ശ്രീനാഥ് ഭാസിയും ആൻ ശീതളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം. പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ സിനിമയെ അവതരിപ്പിക്കുന്നത്. ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.