'തല്ലുമാല'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ കോമഡി ആയി എത്തുന്ന സിനിമ ഓഗസ്റ്റ് 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. സിനിമയുടെ ട്രെയ്‌ലർ ജൂലൈ 16ന് റിലീസ് ചെയ്യും. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷറഫുധീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലുക്മാൻ, സ്വാതി ദാസ് പ്രഭു, അദ്രി ജോ, വിനീത് കുമാർ, ഷൈൻ ടോം ചാക്കോ, ഹലീം ഖായിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
2019 ഒക്ടോബറിൽ മുഹ്സിൻ പരാരിയുടെ രണ്ടാമത്തെ സംവിധാനമായി തല്ലുമാല പ്രഖ്യാപിച്ചു, ആഷിഖ് അബുവും റിമ കല്ലിങ്കലും നിർമ്മാതാക്കളായി. ടൊവിനോ തോമസിനെയും സൗബിൻ ഷാഹിറിനെയും നായകന്മാരായി പ്രഖ്യാപിച്ചിരുന്നു. പിന്നീട്, 2020 ഫെബ്രുവരിയിൽ, മുഹ്സിൻ പരാരി സ്ക്രിപ്റ്റ് ഭാഗം മാത്രമേ ചെയ്യൂ എന്നും ഖാലിദ് റഹ്മാൻ സിനിമാ സംവിധായകൻ ആകുമെന്നും പ്രഖ്യാപിച്ചു. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും പകരം ആഷിഖ് ഉസ്മാൻ നിർമ്മാതാവായി. സൗബിൻ ഷാഹിറും ചിത്രത്തിൽ നിന്ന് പുറത്തായി, പകരക്കാരനായി ഷറഫുധീൻ എത്തി. ഒപ്പം അഷ്‌റഫ് ഹംസ സഹ എഴുത്തുകാരനായി സിനിമയിൽ ചേർന്നു.