ഡോക്ടർ ജി സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
Sep 25, 2022, 12:58 IST

ധീരവും പ്രകോപനപരവും ആസ്വാദ്യകരവുമായ ബദായ് ദോയിലൂടെ ഈ വർഷമാദ്യം പ്രേക്ഷകരെ ആകർഷിച്ച ശേഷം, ആയുഷ്മാൻ ഖുറാന വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുകയാണ്. ഡോക്ടർ ജി എന്നാണ് സിനിമയുടെ പേര്. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഡോക്ടർ ജിയിൽ ഡോ ഫാത്തിമ സിദ്ദിഖി ആയി രാകുൽ പ്രീത് എത്തുന്നതും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ്ചി പുറത്തുവിട്ടത് ചിത്രം ഒക്ടോബർ 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.
ആയുഷ്മാൻ ഖുറാന തന്റെ പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി ഭോപ്പാലിലെ ഒരു മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം ഒരു ഡോക്ടറായി വേഷമിടുന്നു. അനുഭൂതി കശ്യപ് സംവിധാനം ചെയ്ത് ജംഗ്ലീ പിക്‌ചേഴ്‌സ് നിർമ്മിച്ച വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ഭാഷാ കാമ്പസ് മെഡിക്കൽ കോമഡി ചിത്രമാണ് ഡോക്ടർ ജി. ആയുഷ്മാൻ ഖുറാനയും രാകുൽ പ്രീത് സിംഗും ആണ് പ്രദാന താരങ്ങൾ