'മാളികപ്പുറം' ൻറെ ചിത്രീകരണം പൂർത്തിയായി

 
46
 

'നാരായം', 'കുഞ്ഞിക്കൂനന്‍' തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്‍്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'മാളികപ്പുറം'. ഇപ്പോൾ സിനിമയുടെ ചിത്രീകരണ൦ പൂർത്തിയായി. ചിത്രീകരണം പൂർത്തിയായ ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഉണ്ണി മുകുന്ദൻറെ വിഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കളാഴ്ച്ച എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിനു തുടക്കമിട്ടു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'കടാവര്‍', 'പത്താം വളവ്', 'നൈറ്റ് ഡ്രൈവ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്‍്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.

From around the web