ബുട്ട ബൊമ്മയുടെ ടീസർ നവംബർ 7 ന് റിലീസ് ചെയ്യു൦

 
45
 

അർജുൻ ദാസ് നായകനാകുന്ന തെലുങ്ക് ചിത്രമായ ബുട്ട ബൊമ്മയുടെ ടീസർ നവംബർ 7 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സിത്താര എന്റർടെയ്ൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഷൂരി ചന്ദ്രശേഖറും ടി രമേശും ചേർന്നാണ്.

അർജുൻ ദാസിനെ കൂടാതെ അനിക സുരേന്ദ്രനും ചിത്രത്തിൽ നായികയായി എത്തുന്നു.വ്യത്യസ്തമായ ഒരു പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. വംശി പച്ചപ്പുലുസു, നവീൻ നൂലി, വിവേക് അണ്ണാമലൈ എന്നിവർ യഥാക്രമം ഛായാഗ്രഹണം, എഡിറ്റിംഗ്, ആർട്ട് ഡിപ്പാർട്ട്‌മെന്റുകൾ കൈകാര്യം ചെയ്യുന്നു. ഗണേഷ് റാവുരിയാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. അതേസമയം അർജുൻ ദാസിന് തമിഴിൽ അനീതിയുണ്ട്. വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുഷാര വിജയനാണ് നായിക

From around the web