‘ബഹാസുരൻ’ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
Jun 29, 2022, 16:49 IST

സെൽവരാഘവൻ തൻറെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘ബഹാസുരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ ആണ്. നട്ടി നടരാജിനൊപ്പം സെൽവരാഘവനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ സെൽവരാഘവന്റെ ലുക്ക് പുറത്ത് വിട്ടു.
മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാക്കി ഈ വർഷം അവസാനം റിലീസ് ചെയ്യും. സംവിധായകൻ മോഹന്റെ നാലാമത്തെ ചിത്രമാണ് ബകാസുരൻ. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’ എന്നിവ കോളിവുഡിൽ സർപ്രൈസ് ഹിറ്റുകളായിരുന്നു.