വരാലിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
Oct 17, 2022, 12:00 IST

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് 'വരാൽ'.. ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.
20-20 എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് 'വരാൽ'. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, , സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്.