ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 

അക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രാഘവാ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് നീട്ടി. എന്നാല്‍ ഇപ്പോള്‍ സിനിമ നേരിട്ട് ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യും. രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്, പശ്ചാത്തലസംഗീത മിക്സിംഗ് തുടങ്ങിയ അവസാനഘട്ട പ്രവൃത്തികള്‍ക്കുശേഷമായിരിക്കും സിനിമ ഓണ്‍ലൈനായി കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ എത്തുക. അടുത്ത മാസം ചിത്രം ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും

From around the web