ജഗമേ താന്തിരത്തിലെ ആദ്യ ഗാനം ജൂലായ് 28ന് റിലീസ് ചെയ്യും

 

കാര്‍ത്തിക്‌ സുബ്ബരാജ്‌ - ധനുഷ്‌ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജഗമേ തന്തിരം'. സഞ്ചന നടരാജന്‍, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെര്‍മെയ്ന്‍, ജോജു ജോര്‍ജ്, കലയ്യരസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ജൂലായ് 28ന് റിലീസ് ചെയ്യും. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്ബനിക്കാണ്.

പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്. ധനുഷിന്റെ നാല്‍പതാമത്തെ ചിത്രം കൂടിയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിനിമയുടെ ചിത്രീകരണം ലണ്ടനിലാണ്. ചിത്രത്തില്‍ പ്രശസ്ത ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.

From around the web