സ്വർണക്കടത്ത് കേസ്;  തിരൂരങ്ങാടി  മുൻ പഞ്ചായത്ത് മെമ്പറും പൊലീസും തമ്മിൽ ഒത്തുകളിച്ചു

 

മലപ്പുറം:  സ്വർണക്കടത്ത് കേസിൽ പൊലീസിന്റെ ഒത്തുകളി. നേപ്പാളിൽ പിടിയിലായ പ്രതിയുടെ ഭാര്യ നൽകിയ പരാതി മലപ്പുറം പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കി. തിരൂരങ്ങാടി മുൻ പഞ്ചായത്ത് മെമ്പറും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ അബ്ദുൾ റസാഖിന് വേണ്ടിയാണ് പൊലീസ് ഒത്തുകളിച്ചത്.

തനിക്ക് വേണ്ടി സ്വർണം കടത്തിയ എടവണ്ണ സ്വദേശി അർഷാദിനെ ഇറക്കിക്കൊടുക്കാമെന്ന് ഹാജി ഉറപ്പ് നൽകി. കേസ് ഒത്തുതീർപ്പാക്കിയത് 2019 മാർച്ച് 25നാണ്. 2018 ജൂലൈയിൽ ഭാര്യ റൈഹാനത്ത് പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ വച്ചാണ് കേസ് ഒത്തുതീർപ്പാക്കിയത്. 50000 രൂപ പ്രതിവർഷം നൽകാമെന്നും വാഗ്ദാനം നൽകി. 
സ്വർണക്കടത്തിനിടെ നേപ്പാളിൽ പിടിയിലായ പ്രതി മലപ്പുറം എടവണ്ണ അർഷാദ് ഇപ്പോഴും കാഠ്മണ്ഡുവിൽ ജയിലിലാണ്. ഉന്നത രാഷ്ട്രീയ ബന്ധവും ഈ സംഭവത്തിലുണ്ട്. അബ്ദുൾ റസ്ഖ് പൊലീസിനൊപ്പം ചേർന്ന് ചതിച്ചെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു.
 

From around the web