സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണം 

 

കൊച്ചി : ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം ഒരുക്കുന്നു. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ പറയുകയാണ്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നിരിക്കെയാണ് പരാതി സര്‍ക്കാരിന് കൈമാറിയത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നൽകിയത്.

From around the web