സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടുപേ​ർ കൂ​ടി പിടിയിൽ 

 

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടുപേ​ർ കൂ​ടി പോലീസ് അറസ്റ്റ് ചെയ്തു. മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എ​ൻ​ഐ​എ​യെ​യാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്‌തത്‌. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മി​ന് കൈ​വെ​ട്ട് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ പറഞ്ഞു. മു​ഹ​മ്മ​ദ​ലി ജ്വ​ല്ല​റി ശൃം​ഖ​ല​യു​ടെ ഉ​ട​മ​യാ​ണ് ഇയാൾ.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന് മൂ​ന്നു​പേ​രെ ഇന്നലെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണി​വർ.

From around the web