ഫ​​​സ്റ്റ്ബെ​​​ല്‍; ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​ല്‍ മാ​​​റ്റം

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ​​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ല്‍ വ​​​ഴി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ‘ഫ​​​സ്റ്റ്ബെ​​​ല്‍’ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ പ്ല​​​സ്‍​ടു, അ​​​ങ്ക​​​ണ​​​വാ​​​ടി ക്ലാ​​​സു​​​ക​​​ളു​​​ടെ സം​​​പ്രേ​​​ഷ​​​ണ സ​​​മ​​​യ​​​ത്തി​​​ല്‍ മാ​​​റ്റം വരുത്തിയിരിക്കുന്നു. നേ​​​ര​​​ത്തെ രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 10.30 വ​​​രെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്ന പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ള്‍ ഇ​​​നി രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ 10 വ​​​രെ ആ​​​യി​​​രി​​​ക്കും സം​​​പ്രേ​​​ഷ​​​ണം ചെയുന്നത്. അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ള്‍​​​ക്ക് വ​​​നി​​​താ​​​-ശി​​​ശുവി​​​ക​​​സ​​​ന വ​​​കു​​​പ്പും കൈ​​​റ്റും ചേ​​​ര്‍​ന്ന് നി​​​ര്‍​മി​​​ക്കു​​​ന്ന ‘കി​​​ളി​​​ക്കൊ​​​ഞ്ച​​​ല്‍’ ക്ലാ​​​സു​​​ക​​​ള്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ രാ​​​വി​​​ലെ 10 നാ​​​യി​​​രി​​​ക്കും സം​​​പ്രേ​​​ഷ​​​ണം ചെയ്യുന്നതും. നേ​​​ര​​​ത്തെ ഇ​​​ത് എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു സംപ്രേഷണം ചെയ്തിരുന്നത്.

ഇ​​​ത​​​ല്ലാ​​​തെ​​​യു​​​ള്ള മ​​​റ്റു ക്ലാ​​​സു​​​ക​​​ളു​​​ടെ​​​യും നി​​​ത്യേ​​​ന​​​യു​​​ള്ള പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മ​​​യ​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ മാ​​​റ്റ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും കൈ​​​റ്റ് സി​​​ഇ​​​ഒ കെ.​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യിക്കുകയുണ്ടായി. എ​​​ന്നാ​​​ല്‍ യോ​​​ഗ, ഡ്രി​​​ല്‍, മോ​​​ട്ടി​​​വേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ പൊ​​​തുക്ലാ​​​സു​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ര്‍​​​ന്നും ഈ ​​​സ​​​മ​​​യ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രാം എന്നും അറിയിച്ചു.

From around the web