ജെ സി ഐ ഒലവക്കോടിൻറെ  ജേസീ  വാരാഘോഷം സെപ്റ്റംബർ ഒമ്പതു മുതൽ 

 
14
 

2022  പ്രവർത്തന വർഷത്തിൻറെ  സമാപനം കുറിച്ച് കൊണ്ട്  ജെ സി ഐ  ഇന്ത്യ  ദേശീയ  തലത്തിൽ  നമസ്തേ എന്ന പേരിൽ നടത്തുന്ന  സാമൂഹ്യ സേവന, പൊതുജന സമ്പർക്ക വാരം വിപുലമായ പരിപാടികളുമായി ജെ സി ഐ ഒലവക്കോട്  സംഘടിപ്പിക്കും .

വാരാഘോഷത്തിന്റെ ഭാഗമായി  നിർധന  കുടുംബങ്ങൾക്ക്  സൗജന്യ ഭക്ഷ്യ കിറ്റ്   വിതരണം , തെരുവിലെ  അശരണർക്ക്  ഭക്ഷണപ്പൊതി  വിതരണം ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠന  മികവുള്ള കുട്ടികൾക്ക് സ്‌കോളർഷിപ്പ് , മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ   ജലശുദ്ധീകരണ സംവിധാനം  സംഭാവന ചെയ്യൽ ,   പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ  പരിപാടികൾ , പ്രവർത്തന യോഗ്യമല്ലാത്ത പൊതു ശുചി മുറികളുടെ  നവീകരണം , പ്ലാസ്റ്റിക്  ഉപയോഗത്തിനെതിരെ  ബോധവൽക്കരണം ,  വനിതാ സംരംഭകർക്കുള്ള  ആദരം , രക്ത ദാന  പരിപാടി , സൗജന്യ  രക്ത പരിശോധനാ  ക്യാമ്പ് , വിവിധ കായിക മത്സരങ്ങൾ , സ്‌കൂളുകളിൽ  ഹോണസ്റ്റി  ഷോപ്പുകൾ , മികച്ച  വ്യവസായിക്കും , യുവപ്രതിഭക്കു മുള്ള  പുരസ്‌കാരം  തുടങ്ങി  വൈവിധ്യമായ  പ്രവർത്തനങ്ങൾ    വാരാഘോഷതിന്റെ  ഭാഗമായി  സംഘടിപ്പിക്കുമെന്ന്  പ്രസിഡണ്ട്  ആർ .രജനീഷ് , വാരാഘോഷ  കോ ഓർഡിനേറ്റർ  ശബരീഷ്  എന്നിവർ അറിയിച്ചു .

From around the web