ഗുരുവായൂരില്‍ കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റ്

കെഎസ്ആര്‍ടിസിയുടെ നൂതന സംരംഭമായ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് ഗുരുവായൂരില്‍ ആരംഭിക്കുന്നു. ഫ്യൂവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു നിര്‍വ്വഹിക്കും.
ഗുണമേന്മയുള്ളതും കൃത്യമായ അളവു തൂക്കത്തിലും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമായ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭ്യമാവുക. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും.
കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം 75 റീട്ടെയ്ല്‍ ഓട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്.