കോടിയേരിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും

 
22
 

ശനിയാഴ്ച രാത്രി അന്തരിച്ച മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും  സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും.

സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ഉത്തരവ് നൽകിയത്. തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്‌ക്കാര ചടങ്ങിൽ മുഴുവൻ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഗൺ സല്യൂട്ടോടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്നും ഉത്തരവ് പറയുന്നു.

From around the web