3.14 ലക്ഷം വീടുകൾ വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

 
32

 ഒന്നര വർഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവർഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.

കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പെയ്‌നും ഇതോടൊപ്പം നടപ്പിലാക്കി വരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

From around the web