നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളും പോളിടെക്‌നിക്കും ഇനി ഹൈടെക്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും പോളിടെക്‌നിക് കോളേജിലും ഇനി അത്യാധുനിക സംവിധാനങ്ങള്‍. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, നാല് പ്രാക്ടിക്കല്‍ ക്ലാസ് മുറികള്‍, എഞ്ചിനീയറിംഗ് ഡ്രോയിംഗ് ഹാള്‍, കമ്പ്യൂട്ടര്‍ കാഡ് ലാബ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂമുകള്‍, സൂപ്രണ്ടിന്റെ കാര്യാലയം, സ്വീകരണമുറി, കുട്ടികള്‍ക്കായി ചേഞ്ചിംഗ് റൂമുകള്‍, മിനി സെമിനാര്‍ ഹാള്‍, വിശാലമായ അകത്തളം, ലോബി, സ്റ്റോര്‍ മുറി, ലിഫ്റ്റ് ക്രമീകരണത്തിനുളള സംവിധാനം, ശുദ്ധജല സംഭരണികള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
പോളിടെക്‌നിക് കോളേജില്‍ 6.5 കോടി രൂപയ്ക്കാണ് മൂന്നാം നില നിര്‍മ്മിച്ചത്. കൂടാതെ 62 ലക്ഷം രൂപയ്ക്ക് പ്രാക്ടിക്കല്‍ സെക്ഷനുവേണ്ടി പുതിയ കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഉദ്ഘാടനം ഒക്ടോബര്‍ 31ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനാകും.