ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലേക്ക് സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം

 
36
 

പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ 2020 ജൂണ്‍ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിതവിദ്യാലയം ലക്ഷ്യമാക്കുന്നത്.

പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിസംബര്‍ മാസത്തില്‍ പരിപാടി പ്രക്ഷേപണം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 20ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. അപേക്ഷകള്‍ നവംബര്‍ നാലിനകം www.hv.kite.kerala.gov.in വഴി അയക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ അറിയിച്ചു

From around the web