സംസ്ഥാന അധ്യാപക അവാർഡുകൾ വിതരണം ചെയ്തു

 
37

സംസ്ഥാന അധ്യാപക അവാർഡ്, പ്രൊഫസർ ജോസെഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്, വിദ്യാരംഗം കലാസാഹിത്യ അവാർഡ് എന്നിവയുടെ വിതരണം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പെൻഷൻ പറ്റുന്ന അദ്ധ്യാപകരിൽ സൗജന്യ സേവനം നൽകാൻ താല്പര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അധ്യാപകരുടെ ബുദ്ധിയും അറിവും കഴിവും തുടർന്നും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നവരാവണം അധ്യാപകരെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., എസ് സി ഇ ആർ ടി ഡയറക്ടർ ഡോ: ജയപ്രകാശ് ആർ കെ, എസ് എസ് കെ ഡയറക്ടർ ഡോ: സുപ്രിയ എ ആർ, കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ: സാബു കൊട്ടുക്കൽ, എസ ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ) സി എ സന്തോഷ്, ഹയർ സെക്കന്ററി വിഭാഗം (അക്കാദമിക്) ജോയിന്റ് ഡയറക്ടർ ആർ സുരേഷ്‌കുമാർ, വോക്കേഷണൽ  ഹയർ സെക്കൻഡറി വിഭാഗം (കരിക്കുലം) ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ ടി വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

From around the web