വോട്ടെണ്ണൽ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളെ വിന്യസിച്ച് കോൺഗ്രസ്

 
53

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനായി നാളെ വോട്ടെണ്ണൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുതിർന്ന നേതാക്കളെ വിന്യസിച്ചു. ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ടെങ്കിലും ഏതൊരു സാഹചര്യത്തെയും നേരിടാൻ പാർട്ടി തയാറാണ്. ബി.ജെ.പിയിലേക്കുള്ള കൂട്ട കൂറുമാറ്റം മൂലം 2017ൽ ഗോവയിൽ 17 സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യം തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

ഗോവയിൽ എ.ഐ.സി.സി ചുമതലയുള്ള സംസ്ഥാന പാർട്ടി അധ്യക്ഷനെ സഹായിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാറിനെ പനാജിയിലേക്കയച്ചു. അട്ടിമറി മറികടക്കുന്നതിനായി തൃണമൂൽ കോൺഗ്രസും അഭിഷേക് ബാനർജി, പ്രശാന്ത് കിഷോർ, ഡെറിക് ഒബ്രിയാൻ എന്നിവരെ അഞ്ച് സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഗോവയിൽ 2 മുതൽ 5 സീറ്റു വരെ നേടി തൃണമൂൽ മികച്ച മത്സരം കാഴ്ചവെക്കുമെന്ന് വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.

From around the web