ജെ സി ഐ  ഒലവക്കോടിൻറെ  ജേസീ  വാരാഘോഷത്തിനു  തുടക്കമായി

 
43

 വൈവിധ്യങ്ങളായ സാമൂഹ്യ സേവന , പൊതു ജന സമ്പർക്ക പരിപാടികളുൾപ്പെടുത്തിക്കൊണ്ട് ജെ സി ഐ  ഒലവക്കോട്  സംഘടിപ്പിക്കുന്ന  "നമസ്‌തെ "  ജേസീ  വാരാഘോഷത്തിനു  തുടക്കമായി. ഉത്ഘാടന  പരിപാടിയായി  അകത്തേത്തറ പഞ്ചായത്തിലെ കല്ലേകുളങ്ങരയിലുള്ള  നിർദനരരായ  കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട്  ആർ . രജനീഷ്  അധ്യക്ഷത വഹിച്ച  പരിപാടിയിൽ അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  ശ്രീമതി സുനിത മുഖ്യാതിഥി ആയി .  

സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണങ്ങളായി സംരംഭമേഖലയിൽ മികവ്  തെളിയിച്ച  മഞ്ജു. എം ,  ഉഷ കെ.എൻ. , ശ്രീമതി ദിവ്യ രാജേഷ്  എന്നീ വനിതാ സംരംഭകരെ  പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്തിലെ മറ്റ് പ്രതിനിധികളും പൊതുജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വാരാഘോഷ കോ  ഓർഡിനേറ്റർ  ശബരീഷ്.എസ്  സ്വാഗതവും  പ്രോജക്ട് ഡയറക്ടർ  ധന്യ രജനീഷ്  നന്ദിയും പറഞ്ഞു .ഇതിന് പുറമേ, തെരുവിലെ അശരണരർക്ക് ഭക്ഷണ പൊതി വിതരണവും, സ്ത്രീകൾക്കായുള്ള ഓൺലൈൻ നൈപുണ്യവികസന പരിശീലന പരിപാടികളും നടത്തി.

From around the web