രാഷ്ട്രപതി ഇന്ന് (മേയ് 25) കേരളത്തിലെത്തും
May 25, 2022, 07:32 IST

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (മേയ് 25) രാത്രി 8.40 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. എയർ ഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് രാജ്ഭവനിലേക്ക് പോകും.
കേരള നിയമസഭയിൽ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്. 26 ന് രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടന സമ്മേളനം. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, വനിതാ മന്ത്രിമാരായ വീണാ ജോർജ്, ഡോ. ആർ. ബിന്ദു, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വനിത എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനു ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് മടങ്ങും. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് പൂനയിലേക്ക് യാത്ര തിരിക്കും.