വായന പക്ഷാചരണം കളക്‌ട്രേറ്റില്‍ പുസ്തകമേള തുടങ്ങി

 
55

 വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റില്‍ പുസ്തകമേളയ്ക്ക് തുടങ്ങി. ലോക ക്ലാസിക്കുകള്‍, സഞ്ചാര സാഹിത്യ കൃതികള്‍, ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകള്‍, ബാലസാഹിത്യ കൃതികള്‍ , ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് റഫറന്‍സ് പുസ്തകങ്ങള്‍ തുടങ്ങിയവ മേളയില്‍ വിലക്കുറവില്‍ ലഭ്യമാകും. ജൂണ്‍ 30 വരെ നടക്കുന്ന പുസ്തകമേളയില്‍ ഡിസി ബുക്‌സ്, മാതൃഭൂമി, നാഷണല്‍ ബുക്‌സ്, ടി.ബി.എസ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ നാല്‍പ്പത് ശതമാനം വിലക്കുറവില്‍ ലഭിക്കും. വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥം ,കേരള കാളിങ്ങ് എന്നിവയുടെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാനും പുസ്തകമേളയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് സിവില്‍ സ്റ്റേഷന്‍ പ്രധാന വരാന്തയില്‍ പുസ്തകമേള നടക്കുന്നത്. പുസ്തകമേള ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ശിരസ്തദാര്‍ ടി.പി. അബ്ദുള്‍ ഹാരിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

From around the web