സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 785 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു 

 

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 785 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 49, 23, 10
തിരുവനന്തപുരം റൂറല്‍ – 155, 145, 18
കൊല്ലം സിറ്റി – 58, 65, 15
കൊല്ലം റൂറല്‍ – 116, 116, 101
പത്തനംതിട്ട – 33, 52, 6
ആലപ്പുഴ- 66, 47, 8
കോട്ടയം – 24, 29, 1
ഇടുക്കി – 9, 3, 0
എറണാകുളം സിറ്റി – 21, 11, 1
എറണാകുളം റൂറല്‍ – 96, 19, 8
തൃശൂര്‍ സിറ്റി – 16, 29, 5
തൃശൂര്‍ റൂറല്‍ – 23, 30, 4
പാലക്കാട് – 26, 52, 3
മലപ്പുറം – 11, 24, 2
കോഴിക്കോട് സിറ്റി – 48, 0, 37
കോഴിക്കോട് റൂറല്‍ – 7, 14, 2
വയനാട് – 19, 0, 9
കണ്ണൂര്‍ – 1, 4, 0
കാസര്‍ഗോഡ് – 7, 9, 9

From around the web