ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ സ്വയം നിരീക്ഷണത്തിൽ 

 


ആറ്റിങ്ങൽ:  കൊവിഡ് സ്ഥിരീകരിച്ച ഡിവൈ. എസ്പിയുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ  സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആറ്റിങ്ങൽ ഡിവൈ. എസ്പിക്കും നാല് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കിളിമാനൂർ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്റീനിലാണ്.

From around the web