സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ എ​ന്ന​ത് ര​ണ്ട​ര കീ​ലോ​മീ​റ്റ​റാ​ക്കി​യാ​ണ് ചു​രു​ക്കി​യ​ത്. കോ​വി​ഡ് കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​ണി​ത്. നി​ല​വി​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി 11 രൂ​പ ന​ൽ​കേ​ണ്ടി​വ​രും. മി​നി​മം ചാ​ർ​ജ് ദൂ​ര​പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 90 പൈ​സ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തോ​ടെ​യാ​ണ് 11 രൂ​പ​യി​ലെ​ത്തു​ന്ന​ത്.

മി​നി​മം ബ​സ് ചാ​ർ​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നും തു​ട​ർ​ന്നു​ള്ള ഓ​രോ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നും ര​ണ്ട് രൂ​പ വീ​തം കൂ​ട്ടാ​മെ​ന്നു​മാ​യി​രു​ന്നു ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ മി​നി​മം ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​തെ ത​ന്നെ ഫ​ല​ത്തി​ൽ ഇ​ത് 11 രൂ​പ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നും ര​ണ്ട് രൂ​പ വീ​തം എ​ന്ന​ത് ഓ​രോ കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ വീ​ത​മാ​ക്കു​ക​യും ചെ​യ്തു.‌ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്കും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ച്ചി​ല്ല.

നേരത്തെ കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ 50 ശതമാനം നിരക്ക് കൂട്ടി ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ലോക്ക്‌ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റിൽ സർവീസിന് അനുമതി നൽകിക്കൊണ്ടായിരുന്നു ഇത്. പിന്നീട് മുഴുവൻ സീറ്റിലും യാത്രാനുമതി നൽകിയതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു.

From around the web