തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

 
40

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. രണ്ടുപേര്‍ സഞ്ചരിച്ച ബൈക്കിലെ മറ്റൊരു എംബിബിഎസ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പോത്തന്‍കോട് ചന്തവിളയില്‍വെച്ച് പുലര്‍ച്ചെ നാലര മണിയോടെ ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും.എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. 

From around the web