കണ്ടക്ടര്‍ക്ക് കോവിഡ്; അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചു

 

കൊച്ചി: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചു. അങ്കമാലി കെഎസ്ആര്‍ടി‌സി സ്റ്റാന്റിൽ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടർക്കാണ്   കൊവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി- ആലുവ റൂട്ടിൽ ഓർഡിനറി ബസിലെ കണ്ടക്ടറായ ഇദ്ദേഹം 26ന് ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. പിന്നീട് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന് 30/06/2020നാണ് രോഗം സ്ഥിരീകരിച്ചത്. 

ഡിപ്പോ അടച്ചതോടെ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി. തൃശൂര്‍ എറണാകുളം, തൃശൂര്‍ മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന ബസുകളും സ്റ്റാന്‍ഡില്‍ കയറില്ല. ബസ് സ്റ്റാന്‍ഡും പരിസരവും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി ഡിപ്പോ തുറക്കുക. 

From around the web