ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച് വൈറലായ ദേവുചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) ആണ് എസ്.എ.റ്റി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ ഒ​മ്പ​തു വ​യ​സു​കാ​രി ദേ​വു ച​ന്ദ​ന എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ത​ല​ച്ചോ​റി​നു ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന അപൂര്‍വരോഗമാണ് ദേവൂട്ടിക്ക്. താളവും മേളവും നൃത്തവും നിറഞ്ഞ ദേവുവിനെ അപൂര്‍വരോഗം ബാധിച്ച വിവരം ആ പിതാവ് അറിഞ്ഞത് ഞെട്ടലോടെയായിരുന്നു. സ്വപ്‌നങ്ങളില്‍നിന്ന് നിരാശയിലേക്കുള്ള വീഴ്ചയ്ക്ക് ദിവസങ്ങളെ എടുത്തുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നിനും ചികിത്സയ്ക്കുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവായി. ദേവുവിന്റെ അവസ്ഥ അറിഞ്ഞ് പലരും സഹായവുമായി മുന്നോട്ടുവന്നു. സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കായി പ്രാര്‍ഥനകളും സഹായത്തിനും അഭ്യര്‍ഥനകള്‍ നിറഞ്ഞു. പക്ഷേ കുഞ്ഞോമനയുടെ രോഗവിവരം അറിഞ്ഞതു മുതല്‍ അച്ഛന്‍ ചന്ദ്രബാബു കടുത്ത മനോവിഷമത്തിലായിരുന്നു. അകത്ത് ആശുപത്രിക്കിടക്കയില്‍ രോഗത്തെ ചെറുത്ത് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പോരാട്ടത്തിലായിരുന്നു കുഞ്ഞുദേവു. 

നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം മതിമറന്ന് നൃത്തം ചെയ്താണ് ആലപ്പുഴ ദേവു(ചന്ദന) എന്ന ഒമ്പതുവയസ്സുകാരി ശ്രദ്ധ നേടിയത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി പരിസരത്തെ മരത്തില്‍ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ചന്ദ്രബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

From around the web