ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണം; മന്ത്രി ജെ. ചിഞ്ചു റാണി
Dec 26, 2021, 12:45 IST

കൊല്ലം: ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.
പുറംമോടിയില്‍ ആകൃഷ്ടരാകാതെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് ഓരോ പൗരന്മാരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചന-ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.