കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻ്റർ

 
55

കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് സെൻ്റർ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഡയാലിസിസ് സെന്ററിന്റേയും,പുതിയ ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റേയും നിർമ്മാണത്തിനായി ആൻ്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ഒന്നാം നിലയിൽ ക്യാഷ്വാലിറ്റി ബ്ലോക്കും,രണ്ടാം നിലയിൽ ഡയാലിസിസ് സെൻ്ററും,മൂന്നാം നിലയുടെ സ്ട്രക്ചറും,ലിഫ്റ്റ് സൗകര്യങ്ങളും അടങ്ങുന്ന മൂന്ന് നില കെട്ടിടമാണ് ഇതിനായി നിർമ്മിക്കുന്നത്.

ഡയാലിസിസ് സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

From around the web